പുതിയ യുട്യൂബ് ചാനൽ പ്രഖ്യാപിച്ച് ചെറിയാൻ ഫിലിപ്പ്


തിരുവനന്തപുരം: രാഷ്ട്രീയ മാറ്റത്തിന്‍റെ സൂചന നൽകി ഫേസ്ബുക്ക് പോസ്റ്റുമായി ചെറിയാൻ ഫിലിപ്പ്. "ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന യൂട്യൂബ് ചാനൽ ജനുവരി ഒന്നിന് ആരംഭിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. നേരത്തെ കൈരളി ചാനലിൽ ചെറിയാൻ ഫിലിപ്പ് അവതരിപ്പിച്ചിരുന്ന പരിപാടിയായിരുന്നു "ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു'. ഇത്തവണ സ്വതന്ത്ര നിലപാട് പ്രഖ്യാപനമാകും യൂട്യൂബ് ചാനലിൽ എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ചെറിയാൻ വ്യക്തമാക്കുന്നു. രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനൽ ജനുവരി 1 ന് ആരംഭിക്കും. ചാനൽ നയം തികച്ചും സ്വതന്ത്രം. രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടും. അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും. കോവിഡ് അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ സ്വാശ്രയ കേരളത്തിനായി യത്നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്കാരത്തിനായി ശബ്ദിക്കും. കാർഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര.

You might also like

  • Straight Forward

Most Viewed