ഇന്ത്യയിൽ 24 മണിക്കൂറിനിടെ 18,132 പുതിയ കോവിഡ് ബാധിതർ


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,132 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ‍ കൂടി റിപ്പോർ‍ട്ട് ചെയ്തു. 21,563 പേർ‍ രോഗമുക്തരായി. 193 മരണവും ഇന്നലെ റിപ്പോർ‍ട്ട് ചെയ്തു. 98% ആണ് രോഗമുക്തി നിരക്ക്.പുതിയ രോഗികളിൽ‍ 10,691 പേർ‍ കേരളത്തിലാണ്. റിപ്പോർ‍ട്ട് ചെയ്ത മരണത്തിൽ‍ 85 എണ്ണവും സംസ്ഥാനത്താണ്.

സജീവ രോഗികളുടെ എണ്ണം 2,27,347 ആയി കുറഞ്ഞപ്പോൾ‍ ആകെ മരണം 4,50,782 ആയി. ആകെ രോഗികളിൽ‍ 3,32,93,478 പേർ‍ രോഗമുക്തരായി. വാക്‌സിനേഷന്‍ 95,19,84,373 ഡോസ് പിന്നിട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

You might also like

  • Straight Forward

Most Viewed