രാഹുൽ രാജ്യത്ത് അക്രമം ഉണ്ടാക്കാൻ ശ്രമിക്കുന്നതായി ബിജെപി നേതാവ്


ന്യൂഡൽഹി: ലഖിംപുർ സംഘർഷ മേഖല സന്ദർശിക്കാനുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നീക്കത്തിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി. രാഹുൽ രാജ്യത്ത് അക്രമം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് ബിജെപി നേതാവ് സന്പീത് പത്രയുടെ വിമർശനം. 

ലഖിംപുർ വിഷയത്തെ രാഹുൽ രാഷ്ട്രീയ അവസരത്തിന് ഉപയോഗിക്കുന്നു. രാജ്യത്ത് കുടുംബ ഭരണം നിലനിർത്താനാണ് അദ്ദേഹത്തിന്‍റെ ശ്രമം. ഗാന്ധി കുടുംബത്തിന് നേരെ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറിയിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ നീക്കങ്ങളെന്നും സന്പീത് പത്ര പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed