പ്രിയങ്ക ഗാന്ധിയെ പോലീസ് വിട്ടയച്ചു


ലഖ്നൗ: സീതാപുരിലെ ഗസ്റ്റ്ഹൗസിൽ അറസ്റ്റിലാക്കപ്പെട്ടിരുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പോലീസ് വിട്ടയച്ചു. കോൺഗ്രസ് നേതാക്കൾക്ക് ലഖിംപുരിലേക്ക് പോകാനുള്ള അനുമതി ലഭിച്ച സാഹചര്യത്തിലാണ് പ്രിയങ്കയെ വിട്ടയച്ചത്. ഇതിനിടെ, ലഖിംപുർ സന്ദർശിക്കാനായി രാഹുൽ ഗാന്ധി ലക്നോവിൽ എത്തി. രാഹുലും പ്രിയങ്കയും അടക്കം അഞ്ചു പേരടങ്ങുന്ന കോൺഗ്രസ് നേതാക്കളാണ് ലഖിംപുരിലേക്ക് പോകുന്നത്. 

പ്രിയങ്ക ഗാന്ധിയെ 30 മണിക്കൂറോളം കസ്റ്റഡിയിൽ വച്ചശേഷം ചൊവ്വാഴ്ച രാവിലെയാണ് യുപി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനെതിരേ ഏറെ വിമർശനവും ഉയർന്നിരുന്നു. ക്രമസമാധാനം തകർക്കാർ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു അറസ്റ്റ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed