പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയിൽ കൊണ്ടുവരാൻ നീക്കം


പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയിൽ കൊണ്ടുവരാൻ നീക്കം. ജിഎസ്ടി കൗൺസിലിൽ കേന്ദ്രസർക്കാർ നിർദ്ദേശം മുന്നോട്ടു വയ്ക്കും. സംസ്ഥാനങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്രത്തിന്റെ നീക്കം. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ആണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ ജി എസ് ടി പരിധിയിൽ കൊണ്ടുവരുന്നത് എതിർക്കുന്നത്.

ഏവിയേഷൻ ഫ്യുവലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഏവിയേഷൻ ഫ്യുവലിന്റെ വാറ്റ് നികുതി 4 ശതമാനമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാനമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയിരുന്നു. എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇത് സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാനുള്ള അവകാശമുണ്ട് അതുകൊണ്ട് നികുതി കുറയ്ക്കാൻ സാധിക്കില്ല എന്ന നിലപാടെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയിൽ കൊണ്ടുവരാൻ നീക്കം നടത്തുന്നത്. നഷ്ടം കേന്ദ്ര സർക്കാർ വഹിച്ചാൽ പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയിൽ കൊണ്ടുവരുന്നതിൽ തടസമില്ലെന്ന് സംസ്ഥാനങ്ങൾ അറിയിച്ചിരുന്നു. എന്നാൽ ഈ നിർദേശം കേന്ദ്രം അംഗീകരിച്ചില്ല.

You might also like

Most Viewed