പാക്−താലിബാൻ−ചൈന സഖ്യം ഇന്ത്യയെ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി സുബ്രഹ്മണ്യൻ സ്വാമി


ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കിയതോടെ മുന്നറിയിപ്പുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഒരു വർഷത്തിനുള്ളിൽ‍ ഇന്ത്യ ആക്രമിക്കപ്പെടുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. “ഒരു വർ‍ഷത്തിനുള്ളിൽ അഫ്ഗാനിസ്ഥാൻ സുരക്ഷിത താവളമാക്കിക്കൊണ്ട് താലിബാനും പാക്കിസ്ഥാനും ചൈനയും ചേർന്ന് ഇന്ത്യയെ ആക്രമിക്കും.”− സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.

അഫ്ഗാൻ വീണ്ടെടുക്കാനായി സൈനിക നീക്കം നടത്തുന്നതിന് എല്ലാ താലിബാൻ വിരുദ്ധ ശക്തികള്‍ക്കും ഇന്ത്യ വാതിൽ തുറക്കണമെന്ന് പറഞ്ഞതിനു പിന്നാലെയാണ് പുതിയ ട്വീറ്റ്.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed