പ്രതിസന്ധികൾ അതിജീവിച്ച് മുംബൈയുടെ സ്വന്തം 'ധോബി ഘാട്ട്' മുന്നോട്ട്; നഗരത്തിന്റെ പൈതൃക കേന്ദ്രം തിരിച്ചടികളെ മറികടക്കുന്നു
ശാരിക
മുംബൈ: ആധുനിക വാഷിംഗ് മെഷീനുകളുടെ കടന്നുവരവും ഉയർന്ന പ്രവർത്തനച്ചെലവും വെല്ലുവിളിയാകുന്നുണ്ടെങ്കിലും, തനത് തൊഴിൽ സംസ്കാരവും പാരമ്പര്യവും ഉയർത്തിപ്പിടിച്ച് മുംബൈയിലെ ധോബി ഘാട്ട് മുന്നോട്ട്. നൂറ്റാണ്ടുകളിലേറെ പഴക്കമുള്ള ഈ പൈതൃക കേന്ദ്രം ഒരേസമയം പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും നഗരത്തിന്റെ വസ്ത്ര അലക്ക് ആവശ്യങ്ങളിൽ സുപ്രധാന പങ്കാണ് ഇപ്പോഴും വഹിക്കുന്നത്.
വലിയ ഹോട്ടലുകളും ആശുപത്രികളും ഇൻ-ഹൗസ് ലോണ്ടറികളിലേക്ക് മാറിയതും സമീപകാലത്തെ ഇന്ധന വിലവർധനവും പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, ബജറ്റ് ഹോട്ടലുകൾ, ഗാർമെന്റ് വ്യാപാരികൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, പ്രാദേശിക ഉപഭോക്താക്കൾ എന്നിവർ ഇന്നും ധോബി ഘാട്ടിനെ തന്നെയാണ് ആശ്രയിക്കുന്നത്. തൊഴിൽഭാരം കുറയ്ക്കാനും ഉൽപ്പാദനക്ഷമത കൂട്ടാനുമായി പരമ്പരാഗത അലക്കുരീതികൾക്കൊപ്പം വലിയ ഓട്ടോമാറ്റിക് വാഷിംഗ്, ഡ്രൈയിംഗ് യന്ത്രങ്ങൾ ഘട്ടിൽ സ്ഥാപിച്ചുകൊണ്ട് ഒരുവിഭാഗം ധോബികൾ മാറ്റങ്ങൾക്ക് അനുസൃതമായി വഴിമാറിക്കഴിഞ്ഞു.
മാത്രമല്ല, മുംബൈയിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയ ധോബി ഘാട്ട് സാംസ്കാരിക പൈതൃകമെന്ന നിലയിലും ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. പ്രവാസി ടൂറിസ്റ്റുകളുടെയും ഫോട്ടോഗ്രാഫർമാരുടെയും നിരന്തര സന്ദർശനം ഈ ചരിത്രപരമായ തൊഴിൽ സമൂഹത്തിന് പുതിയ പ്രതിച്ഛായയും സഹായവുമാണ് നൽകുന്നത്.
sdsf

