ബാങ്ക് പ്രവൃത്തിദിനം അഞ്ചാക്കാനുള്ള ആവശ്യം: പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു
ശാരിക
ന്യൂഡൽഹി: ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചു ദിവസമാക്കി ചുരുക്കണമെന്ന ജീവനക്കാരുടെ ആവശ്യം പരിശോധിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ചു. ബാങ്ക് മാനേജ്‌മെന്റുകളെ പ്രതിനിധീകരിച്ച് അഞ്ചു പേരും യൂണിയനുകളെ പ്രതിനിധീകരിച്ച് ഏഴ് പേരുമടങ്ങുന്ന 12 അംഗ സമിതിയാണ് രൂപീകരിച്ചത്.
ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (IBA) പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ബാങ്ക് ഓഫ് ഇന്ത്യ എം.ഡിയും സി.ഇ.ഒയുമായ രജനീഷ് കർണാടകാണ് സമിതിയുടെ ചെയർമാൻ. ബാങ്ക് മാനേജ്‌മെന്റുകളും ബാങ്ക് യൂണിയനുകളും തമ്മിൽ ഒപ്പുവെച്ച ഉഭയകക്ഷി കരാറിൽ പ്രവൃത്തിദിനം അഞ്ചായി കുറയ്ക്കാൻ നേരത്തെ ധാരണയായിരുന്നു. എന്നാൽ ബാങ്കിംഗ് സേവനങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസമായി പരിമിതപ്പെടുത്തുന്നതിനോട് കേന്ദ്ര ധനമന്ത്രാലയത്തിന് ഇതുവരെ അനുകൂല നിലപാടല്ല ഉള്ളത്. ധനമന്ത്രാലയത്തിന്റെ അന്തിമ അംഗീകാരം ലഭിച്ചാൽ മാത്രമേ എല്ലാ ശനിയാഴ്ചകളും ബാങ്ക് അവധിയാക്കാൻ സാധിക്കൂ.
fxfdfsdfsdfs

