ഒരു മാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കൾ 1.20 ലക്ഷത്തിന് വിറ്റു; പണം കൊണ്ട് വാങ്ങിയത് വിലകൂടിയ മൊബൈലുകളും സ്വർണ്ണച്ചെയിനും


ശാരിക

ഛത്രപതി സംഭാജിനഗർ: ഒരു മാസം മാത്രം പ്രായമുള്ള നവജാതശിശുവിനെ സ്വന്തം മാതാപിതാക്കൾ 1.20 ലക്ഷം രൂപയ്ക്ക് വിറ്റതായി പോലീസ്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. കുട്ടിയെ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് മാതാപിതാക്കൾ രണ്ട് ഐഫോണുകളും സ്വർണ്ണച്ചെയിനും വാങ്ങിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

കേസുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മാതാപിതാക്കൾ ഉൾപ്പെടെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിനെ ഇടനിലക്കാരിയായ സീമ റേഷ്വാളിനാണ് മാതാപിതാക്കൾ ആദ്യം കൈമാറിയത്. തുടർന്ന് ഈ കുഞ്ഞിനെ പലർക്കായി കൈമാറുകയും ഹൈദരാബാദിലെത്തുന്നതിന് മുമ്പ് നാല് തവണ വിൽപന നടത്തുകയും ചെയ്തു. സീമ റേഷ്വാളിൽ നിന്ന് സംഗീത അവ്ഹാദ് എന്ന സ്ത്രീ 2.70 ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വാങ്ങിയത്. ഇവർ പിന്നീട് നാന്ദേഡിലെ വ്യാജ ഡോക്ടറായ സുരേഷ് ഗുണ്ടുകയ്ക്ക് 3.50 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ മറിച്ചുവിൽക്കുകയായിരുന്നു.

സംഭവത്തിന് പിന്നിൽ വലിയൊരു അന്തർസംസ്ഥാന ശിശുകടത്ത് ശൃംഖല തന്നെയുണ്ടെന്നാണ് പോലീസിന്റെ സംശയം. നിലവിൽ ഹൈദരാബാദിലുള്ള കുഞ്ഞിനെ കണ്ടെത്താനും സുരക്ഷിതമായി തിരിച്ചെത്തിക്കാനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികൾ വാങ്ങി കൂട്ടിയ മൊബൈൽ ഫോണുകളും ആഭരണങ്ങളും പോലീസ് പിടിച്ചെടുത്തു.

article-image

sdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed