മംഗളൂരു എം.ആർ.പി.എല്ലിൽ വൻ സ്‌‌ഫോടനം; ആളപായമില്ല


ശാരിക

മംഗളൂരു: മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ (MRPL) മൂന്നാം ഘട്ടത്തിലെ സി.എസ്.ടി (CST) പ്ലാന്റിൽ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ വൻ സ്‌ഫോടനം. സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ പ്ലാന്റിൽ വൻതോതിൽ തീപടരുകയും പ്രദേശം മുഴുവൻ കനത്ത പുകയാൽ മൂടപ്പെടുകയും ചെയ്തു. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ സമീപ പ്രദേശമായ ജോക്കട്ടെ പഞ്ചായത്ത് കെട്ടിടത്തിന് അടുത്തുള്ള വീടുകൾ കുലുങ്ങുകയും ജനലുകളുടെയും വാതിലുകളുടെയും ചില്ലുകൾ തകരുകയും ചെയ്തു. സ്‌ഫോടന ശബ്ദം മംഗളൂരു നഗരത്തിൽ വരെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. വിവരമറിഞ്ഞ ഉടൻ ന്യൂ മംഗളൂരു തുറമുഖം, കദ്രി, പാണ്ഡേശ്വരം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

article-image

xvxv

You might also like

  • Lulu Exchange
  • Straight Forward

Most Viewed