എ.ടി.എം നിരക്ക് മുതൽ യു.പി.ഐ എം.ഡി.ആർ വരെ: നാളെ മുതൽ രാജ്യത്ത് വരുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ


ശാരിക

ന്യൂഡൽഹി: 2026 ഒക്ടോബർ ഒന്നാം തീയതി മുതൽ രാജ്യത്തെ ബാങ്കിംഗ്, ഡിജിറ്റൽ പേയ്‌മെന്റ്, വ്യക്തിഗത ധനകാര്യ മേഖലകളിൽ സുപ്രധാന നിയമ മാറ്റങ്ങൾ നിലവിൽ വരും. എ.ടി.എം സർവ്വീസ് ചാർജുകൾ, എൻ.പി.എസ് നിരക്കുകൾ, ബൾക്ക് എഫ്.ഡി മാനദണ്ഡങ്ങൾ, യു.പി.ഐ സേവന നിരക്കുകൾ എന്നിവയിലാണ് പ്രധാനമായും പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നത്.

എസ്.ബി.ഐ ശമ്പള പാക്കേജ് അക്കൗണ്ട് ഉടമകൾക്ക് മറ്റ് ബാങ്ക് എ.ടി.എമ്മുകളിലും എ.ഡി.ഡബ്ല്യു.എമ്മുകളിലും (ADWM) ലഭിച്ചിരുന്ന സൗജന്യ പ്രതിമാസ ഇടപാടുകൾ 10-ൽ നിന്ന് അഞ്ചായി കുറയും. ബി.എസ്.ബി.ഡി (BSBD) അക്കൗണ്ടുകളിൽ പ്രതിമാസം നാല് സൗജന്യ പിൻവലിക്കലുകൾക്ക് ശേഷം ഓരോ ഇടപാടിനും 15 രൂപയും ജി.എസ്.ടിയും ഈടാക്കും. എന്നാൽ ഡിജിറ്റൽ ഇടപാടുകൾ പൂർണ്ണമായും സൗജന്യമായി തുടരും.

ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള ചില വ്യാപാരി യു.പി.ഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഈടാക്കും. അതേസമയം 2,000 രൂപ വരെയുള്ള ഇടപാടുകൾക്കും ചെറുകിട വ്യാപാരികൾക്കും ഇത് സൗജന്യമായിരിക്കും. ഇതിനുപുറമേ, വാണിജ്യ ബാങ്കുകൾ ബൾക്ക് ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ ദിവസേന രാവിലെ 10 മണിക്ക് മുൻകൂട്ടി പ്രസിദ്ധീകരിക്കണമെന്ന് ആർ.ബി.ഐ നിർദ്ദേശം നൽകിയിട്ടുണ്ട്. നാഷണൽ പെൻഷൻ സിസ്റ്റം, എൻ.പി.എസ് ലൈറ്റ് എന്നിവയ്ക്ക് കീഴിൽ പോയിന്റ്സ് ഓഫ് പ്രസൻസ് (PoP) ഈടാക്കുന്ന ചാർജുകളിൽ പി.എഫ്.ആർ.ഡി.എ (PFRDA) വരുത്തിയ മാറ്റങ്ങളും പ്രാബല്യത്തിൽ വരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed