അഫ്ഗാനിസ്ഥാന്‍റെ പുതിയ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്നായിരിക്കുമെന്ന് സൂചന


കാബൂൾ: താലിബാൻ നിയന്ത്രണമേറ്റെടുത്ത അഫ്ഗാനിസ്ഥാന്‍റെ പുതിയ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായിരിക്കുമെന്ന് റിപ്പോർ‍ട്ട്. കാബൂളിലെ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ‍ നിന്നും ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. നേരത്തെ, അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം അധികാരത്തിൽ‍ നിന്നും പുറത്താക്കുന്നതിനു മുന്‍പ് അഫ്ഗാനിസ്ഥാനിലെ താലിബാൻ സർ‍ക്കാരിന്‍റെ പേര് ഇതായിരുന്നു. അതേസമയം, അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ‍, ന്യൂനപക്ഷങ്ങൾ‍, മനുഷ്യാവകാശ പ്രവർ‍ത്തകർ‍ എന്നിവരെക്കുറിച്ചോർ‍ത്ത് അഗാധമായ ആശങ്കയുണ്ടെന്ന് മലാല യൂസഫ്സായി പ്രതികരിച്ചു. 

താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂളും പിടിച്ചെടുത്തതിനു പിന്നാലെയാണ് മലാലയുടെ പ്രതികരണം. താലിബാൻ‍ അഫ്ഗാൻ പിടിച്ചടക്കുന്നത് ഞെട്ടലോടെ നമ്മൾ‍ കണ്ടുകൊണ്ടിരിക്കുകയാണ്. വെടിനിർ‍ത്തലിന് ആഗോള സമൂഹം രംഗത്തുവരണം. അഭയാർ‍ഥികൾ‍ക്കും പൗരന്മാർ‍ക്കും ഉടൻ സഹായം ലഭ്യമാക്കണമെന്നും മലാല പറഞ്ഞു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed