കെഎംസിസി ബഹ്‌റൈൻ സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു
മനാമ; ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം പുതുതലമുറക്ക് പകർന്ന് നൽകണ്ടേത് അനിവാര്യമാണെന്ന് എംപിയും പ്രമുഖ വാഗ്മിയുമായ ഡോ, എംപി അബ്ദുസ്സമദ് സമദാനി എംപി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ എഴുപ്പത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമയി കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ വഴി സംഘടിപ്പിച്ച സംഗമത്തിൽ കെഎംസിസി ബഹ്‌റൈൻ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ഗഫൂർ കയ്പമംഗലം അധ്യക്ഷത വഹിച്ചു. ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, സാമൂഹ്യ പ്രവർത്തകൻ എംഎക്‌സ് ജലീൽ, കെഎംസിസി ബഹ്റൈൻ ട്രഷറർ റസാഖ് മൂഴിക്കൽ, വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര എന്നിവർ സംസാരിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി കെ പി മുസ്തഫ സ്വാഗതവും സെക്രട്ടറി ഒകെ കാസിം നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ കുട്ടുസ മുണ്ടേരി , എ പി ഫൈസൽ , റഫീഖ് തോട്ടക്കാര , കെ യു ലത്തീഫ് എന്നിവർ സംബന്ധിച്ചു.


