ഉത്തർപ്രദേശിൽ ഗംഗാ തീരത്ത് മൃതദേഹങ്ങൾ മണലിൽ പൂഴ്ത്തിയ നിലയിൽ


ഉത്തർപ്രദേശിൽ ഗംഗാ തീരത്ത് മൃതദേഹങ്ങൾ മണലിൽ പൂഴ്ത്തിയ നിലയിൽ കണ്ടെത്തി. ലക്നൗവിൽ നിന്ന് 40 കിലോമീറ്റർ അകലെ ഉന്നാവിലാണ് സംഭവം. ഗംഗാ നദിയുടെ തീരത്ത് രണ്ടിടങ്ങളിലായാണ് നിരവധി മൃതദേഹങ്ങൾ വെള്ളത്തുണിയിൽ പൊതിഞ്ഞ് മണലിൽ പൂഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. ഉത്തർപ്രദേശിൽ നിന്ന് നൂറുകണക്കിന് പേരുടെ മൃതദേഹങ്ങൾ മധ്യപ്രദേശിലേക്കും ബിഹാറിലേക്കും ഗംഗയിലൂടെ ഒഴുകിയെത്തിയിരുന്നു. കൂടാതെ കിഴക്കൻ യുപി ഭാഗങ്ങളിൽ നദിയുടെ കരയിൽ നിരവധി മൃതദേഹങ്ങൾ അടിയുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഉന്നാവിൽ നദിക്കരയിൽ മൃതദേഹങ്ങൾ മണലിൽ പൂഴ്ത്തിയ നിലയിൽ കണ്ടെത്തിയത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed