ഇന്ത്യയിൽ പ്രതിദിന രോഗമുക്തി നിരക്ക് കൂടുന്നു

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ കണക്കുകൾ കുറഞ്ഞു. 3,48,421 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,33,40,938 ആയി. 24 മണിക്കൂറിനിടെ 3,55,338 പേർ രോഗമുക്തിയും നേടി. അതേസമയം പ്രതിദിന കോവിഡ് മരണം വീണ്ടും നാലായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4205 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 2,54,197 ആയി ഉയർന്നു. 1
7,52,35,991 പേർക്കാണ് ഇതുവരെ രാജ്യത്ത് വാക്സിൻ നൽകിയതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, കർണാടക, കേരള, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് രോഗബാധ ഏറ്റവും രൂക്ഷമായിട്ടുള്ളത്.