ഇന്ന് മെയ് 12 ലോക നഴ്സസ് ദിനം

കോഴിക്കോട്: ഇന്ന് മെയ് 12 ലോക നഴ്സസ് ദിനം. കോവിഡ് മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുന്പോൾ സ്വന്തം ആരോഗ്യവും കുടുംബവും മറന്ന് പരിഭവും പരാതിയും ഇല്ലാതെ കൊവിഡ് രോഗികളെ പരിചരിക്കുന്നതിൽ വ്യാപൃതരാണ് നഴ്സിങ്ങ് സമൂഹം. മാലാഖമാരെന്ന പതിവ് വിശേഷണങ്ങൾക്കപ്പുറം ആരോഗ്യ രംഗത്തെ യോദ്ധാക്കളാണ് ഇപ്പോൾ നഴ്സുമാർ.
ആധുനിക നഴ്സിങ്ങിന്‍റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേളിന്‍റെ ജന്മദിനം ആയതുകൊണ്ടാണ് മെയ് 12 നഴ്സസ് ദിനമായി ആചരിക്കുന്നത്. നഴ്‌സുമാർ സമൂഹത്തിന് നൽകുന്ന വിലയേറിയ സേവനങ്ങളെ ഓർമിപ്പിക്കുക എന്നതാണ് ലക്ഷ്യം. കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്സുമാരുടെ ഈ ദിനം കോവിഡ് മഹാമാരിക്കെതിരായ പ്രതിജ്ഞാ ദിനമായി ആചരിക്കാനാണ് കേരള ഗവ. നഴ്സസ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്.
2020 ഡിസംബർ 31 വരെ 34 രാജ്യങ്ങളിലായി 1.6 ദശലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് −19 ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, ലോകമെന്പാടുമുള്ള നഴ്‌സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നതിനൊടൊപ്പം.... അവരുടെ പ്രയത്നങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കട്ടേയെന്നും ആശംസിക്കാം...