അം​ബാ​നി​യു​ടെ വീ​ടി​ന് സ​മീ​പ​ത്ത് നി​ന്നും സ്ഫോ​ട​ക വ​സ്തു നി​റ​ച്ച നി​ല​യി​ൽ കാ​ർ ക​ണ്ടെ​ടു​ത്ത സം​ഭ​വ​ം: പോലീസ് ഉദ്യോഗസ്ഥനെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു വി​ട്ടു


മുംബൈ: വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്ഫോടക വസ്തു നിറച്ച നിലയിൽ കാർ കണ്ടെടുത്ത സംഭവത്തിൽ എൻഐഎ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. മുംബൈ പോലീസ് കമ്മീഷണറുടേതാണ് ഉത്തരവ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസിൽ സച്ചിൻ വാസയെ അറസ്റ്റ് ചെയ്തത്. 

നിലവിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സ്ഫോടക വസ്തു നിറച്ച നിലയിൽ കണ്ടെത്തിയ കാറിന്‍റെ ഉടമ മനുഷ്ക്ക് ഹിരണിന്‍റെ മരണത്തിൽ സച്ചിൻ വാസെയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ ആരോപിച്ചിരുന്നു. ഒരു സ്ഫോടന കേസിലെ പ്രതിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 2003 മുതൽ സസ്പെൻഷനിലായിരുന്ന സച്ചിൻ വാസെ കഴിഞ്ഞ വർഷമാണ് സർവീസിൽ തിരികെ പ്രവേശിച്ചത്. മുംബൈ പോലീസിന്‍റെ ക്രൈം ഇന്‍റലിജൻസ് യൂണിറ്റ് മേധാവിയായിരുന്നു അദ്ദേഹം.

You might also like

Most Viewed