തെലങ്കാനയും ലോക്ഡൗൺ പ്രഖ്യാപിച്ചു


ഹൈദരാബാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ‍ ദക്ഷിണേന്ത്യയിലെ കൂടുതൽ‍ സംസ്ഥാനങ്ങൾ‍ ലോക്ഡൗണിലേയ്ക്ക് കടക്കുന്നു . കേരളം, തമിഴ്‌നാട്, കർ‍ണാടക എന്നീ സംസ്ഥാനങ്ങൾ‍ക്ക് പിന്നാലെ തെലങ്കാനയും ലോക്ഡൗൺ പ്രഖ്യാപിച്ചു. നാളെ മുതൽ‍ 10 ദിവസത്തേയ്ക്കാണ് ലോക്ഡൗൺ നടപ്പാക്കുക.

സംസ്ഥാനത്ത് നാളെ രാവിലെ 10 മണി മുതൽ ലോക്ഡൗൺ പ്രാബല്യത്തിൽ‍ വരിക. ലോക്ഡൗൺ‍ പ്രാബല്യത്തിൽ‍ വന്നുകഴിഞ്ഞാൽ‍ ജനങ്ങൾ‍ക്ക് ദിവസേന രാവിലെ 6 മണി മുതൽ‍ 10 മണി വരെ മാത്രമേ പുറത്തിറങ്ങാൻ അനുവാദമുണ്ടാകുകയുള്ളൂ. 

10 മണിയ്ക്ക് ശേഷം ലോക്ഡൗൺ നിയന്ത്രണങ്ങൾ‍ കർ‍ശനമായി നടപ്പാക്കുമെന്ന് തെലങ്കാന സർ‍ക്കാർ‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി തെലങ്കാനയിൽ‍ രാത്രികാല കർ‍ഫ്യൂ ഏർ‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവർ‍ക്ക് ജൂൺ മാസം മുതൽ‍ വാക്‌സിന്‍ നൽ‍കി തുടങ്ങുമെന്നാണ് റിപ്പോർ‍ട്ട്. വാക്‌സിന്‍ വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി ആഗോള ടെന്‍ഡർ‍ ക്ഷണിക്കാനും സർ‍ക്കാർ‍ ആലോചിക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed