ഉത്തരാഖണ്ഡിലെ മഞ്ഞുമല അപകടം; 150തോളം പേരെ കാണാതായതായി റിപ്പോർട്ട്


 

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 150 പേരെ കാണാതായതായി റിപ്പോർട്ട്. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് വാർത്താ ഏജൻസിയായ എഎൻഐയോടാണ് ഇക്കാര്യം പറഞ്ഞത്. ഋഷികേശ്, ഹരിദ്വാർ എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നദികൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുകയാണ്. ഐടിബിപിയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് രംഗത്തുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed