പ്രകടനപത്രികയിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി രമേശ്‌ ചെന്നിത്തലക്ക്‌ കൈമാറി


 

മനാമ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ വേണ്ടി ബഹ്‌റൈൻ പ്രവാസികളിൽ നിന്നും ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി സ്വീകരിച്ച നിർദേശങ്ങൾ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലക്ക്‌ കൈമാറി. ഒ.ഐ.സി.സി. ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണിക്കുളമാണ് ഇവ കൈമാറിയത്. ബഹ്‌റൈൻ പ്രവാസികളുടെ ഭാഗത്തു നിന്ന് ലഭിച്ച ന്യായമായ ആവശ്യങ്ങൾ യുഡിഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഒ ഐ സി സി യുടെ പ്രതിനിധി സംഘത്തിൽ കെ പി സി സി സെക്രട്ടറി ബാലകൃഷ്ണ കിടാവ്, കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സമദ് മാസ്റ്റർ, യൂത്ത് കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി വൈശാഖ് കണ്ണോറ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ബിനോയ്‌ ഇ.ടി എന്നിവർ സംബന്ധിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed