ബഹ്റൈൻ നവകേരള 'സാഹിത്യ സദസ്സ്' ശ്രദ്ധേയമായി


 

മനാമ: നവകേരള ഹൂറ മുഹറഖ് മേഖല കമ്മറ്റി ഓൺലൈനിൽ നടത്തിയ 'സാഹിത്യ സദസ്സ്' ശ്രദ്ധേയമായി. നവകേരള കോർഡിനേഷൻ കമ്മറ്റി അംഗം എൻകെ ജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ് വി ബഷീർ കെ.ജി.ജോർജ്ജ് മുതൽ ജിയോ ബേബി വരെ' എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. ബഹ്റൈൻ നവകേരള മുൻ പ്രസിഡന്റ് അജയകുമാർ, സാസ്കാരിക പ്രവർത്തകനായ തരുൺകുമാർ, നുറുങ്ങുകവിതകളിലൂടെ ശ്രദ്ധനേടിയ കവയിത്രി കവിത, നോവലിസ്റ്റും സാഹിത്യകാരനുമായ സുധീഷ്, ബഹ്റൈൻ പ്രതിഭ മുൻ സെക്രട്ടറി ഷരീഫ്, എഴുത്തുകാരനും പ്രാസംഗീകനുമായ ഇ.എ സലീം, നവകേരള കോർഡിനേഷൻ കമ്മറ്റി അംഗം എ.കെ സുഹൈൽ ബഹ്റൈനിലെ സാഹിത്യ സാംസ്കാരിക പ്രവർത്തകനായ വിജുകൃഷ്ണൻ, നവകേരള കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതല എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നവകേരള കോർഡിനേഷൻ കമ്മറ്റി അംഗം ഷിജിൽ ചന്ദ്രന്പേത്ത് മോഡറേറ്ററായിരുന്നു. നവകേരള ഹൂറ/മുഹറഖ് മേഖലാ സെക്രട്ടറി പ്രവീൺ നന്ദി പ്രകടിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed