ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് വൻ ദുരന്തം, നിരവധി വീടുകൾ ഒഴുകിപ്പോയി


ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം. കുത്തിയൊഴുകിയെത്തിയ വെളളത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി എന്നാണ് പ്രാഥമിക വിവരം. നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ദേശീയ ദുരന്തനിവാരണസേന സ്ഥലത്തെത്തിയിട്ടുണ്ട്. ആർക്കെങ്കിലും ആളപായമുണ്ടോ എന്ന് വ്യക്തമല്ല. രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മലകളും കയറ്റങ്ങളും നിറഞ്ഞ പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.

അപകടത്തെ തുടർന്ന് ഋഷികേശിലും ഹരിദ്വാറിലും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദൗലിഗംഗയുടെ കരയിലുളള ഗ്രാമങ്ങൾ ദുരന്തനിരവാരണസേനയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കുയാണ്. നിരവധ നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. അളകനന്ദ നദിയുടെ തീരത്തുളളവരോടും ഒഴിഞ്ഞുപോകാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടത്തെത്തുടർന്ന് ഋഷിഗംഗ ജലവൈദ്യുതപദ്ധതി ഭാഗിമായി തകർന്നു എന്നാണ് വിവരം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. പ്രദേശത്ത് മിന്നൽ പ്രളയസാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed