സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ ദേവസ്വം ബോർഡുകൾ പിരിച്ചുവിടും: കെ. സുരേന്ദ്രൻ


തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ ദേവസ്വം ബോർഡുകൾ പിരിച്ചുവിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ദേവസ്വം ബോർഡിൽ രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികളെ ഭരണമേൽപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയത്തിൽ എൽഡിഎഫും യുഡിഎഫും ജനങ്ങളെ കബളിപ്പിക്കുകയാണ്. ശബരിമല പ്രക്ഷോഭ കാലത്ത് യുഡിഎഫ് നേതാക്കൾ മാളത്തിലൊളിച്ചു. കോൺഗ്രസിന്‍റെ ഒരു നേതാവും സമരത്തിൽ ജനങ്ങളോടൊപ്പം ഇല്ലായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. ശബരിമല കാലത്ത് വിശ്വാസികള്‍ക്കെതിരേ എടുത്ത എല്ലാ കേസുകളും പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed