കോവിഡ് വാക്‌സിൻ: പാര്‍ശ്വഫലങ്ങളുണ്ടായാൽ ബാധ്യത നിര്‍മാണ കന്പനിക്കെന്ന് കേന്ദ്ര സര്‍ക്കാർ


 

ന്യൂഡൽഹി: കോവിഡ് വാക്സിൻ കുത്തിവെക്കുന്പോൾ പാർശ്വ ഫലങ്ങൾ ഉണ്ടായാൽ നിയമപരമായ ബാധ്യത വാക്സിൻ നിർമാതാക്കൾക്ക് ആയിരിക്കും. സർക്കാരും ബാധ്യത ഏറ്റെടുക്കണമെന്ന വാക്സിൻ നിർമ്മാതാക്കളുടെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി.
മഹാമാരിയുടെ കാലത്ത് ചുരുങ്ങിയ സമയത്തിന് ഉള്ളിൽ വികസിപ്പിച്ച വാക്സിൻ ആയതിനാൽ കുത്തിവെക്കുന്പോൾ പാർശ്വഫലങ്ങൾ ഉണ്ടായാൽ സർക്കാർ കൂടി ബാധ്യത ഏറ്റെടുക്കണം എന്നായിരുന്നു വാക്സിൻ നിർമ്മാതാക്കളുടെ ആവശ്യം. അമേരിക്ക, ബ്രിട്ടൺ, കാനഡ, സിംഗപ്പുർ, എന്നീ രാജ്യങ്ങളും യുറോപ്യൻ യൂണിയനും നിയമപരമായ ബാധ്യത വാക്സിൻ കന്പകളുമായി പങ്കിടുന്ന കാര്യം ചൂണ്ടിക്കാട്ടി ആയിരുന്നു ആവശ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed