24 മണിക്കൂറിനിടെ രാജ്യത്ത് 16946 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,946 പേർക്ക് കോവിഡ് സ്ഥിരികരിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,05,12,093 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 198 മരണങ്ങൾ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരിച്ചവരുടെ എണ്ണം 1,51,727 ആയി. 7,652 പേര്‍ കൂടി രോഗമുക്തി നേടി. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് രാജ്യത്തിന് അശ്വാസം പകരുകയാണ്. ശനിയാഴ്ച മുതൽ രാജ്യത്ത് കോവിഡ് വാക്സിൻ നൽകിയും തുടങ്ങും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed