രാജ്യസഭയില്‍ എന്‍ഡിഎ 100 കടന്നു; 38ല്‍ ഒതുങ്ങി കോണ്‍ഗ്രസ്


 

ന്യൂഡൽഹി: കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്പുരി ഉള്‍പ്പെടെ ഒന്പത് ബിജെപി സ്ഥാനാര്‍ത്ഥികൾ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഉത്തര്‍പ്രദേശിലെ 10 ഉം ഉത്തരാഖണ്ഡിലെ ഒന്നുമായി 11 രാജ്യസഭാ സീറ്റിലേക്കുമ നടന്ന് ഉപതെരഞ്ഞെടുപ്പിലാണ ബിജെപി 9 സീറ്റുകളില്‍ വിജയിച്ചത്. ഇതോടെ രാജ്യസഭയിലെ ബിജെപി അംഗസംഖ്യ 100 കടന്നിരിക്കുകയാണ്.
എന്നാല്‍ കോണ്‍ഗ്രസ് ഏറ്റവും താഴ്ന്ന പ്രാതിനിധ്യത്തിലേക്ക് ചുരുങ്ങി. 242 അംഗ രാജ്യസഭയില്‍ കോണ്‍ഗ്രസിന് നിലവില്‍ 38 സീറ്റുകള്‍ മാത്രമാണുള്ളത്. ബിജെപിക്ക് 92 അംഗങ്ങളുണ്ട്. ഇതിന് പുറമേ എന്‍ഡിഎ ഘടകക്ഷികളായ ജെഡിയു 5, ആര്‍പിഐ, അസം ഗണ പരിഷത്ത്, മിസോറാം നാഷണല്‍ ഫ്രണ്ട്, എന്‍പിപി, എന്‍ഡിഎഫ്, പിഎംകെ, ബിപിഎഫ് എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ രാജ്യസഭാംഗങ്ങളുമുണ്ട്.
ഇതോടെ എന്‍ഡിഎക്ക് രാജ്യസഭക്ക് 104 അംഗങ്ങളും, നാല് നോമിനേറ്റഡ് അംഗങ്ങളുടേയും പിന്തുണ ലഭിക്കും. 242 അംഗങ്ങളില്‍ 121 അംഗങ്ങളുടെ പിന്തുണയാണ് ബില്ലുകള്‍ പാസാക്കാന്‍ വേണ്ടത്. 9 എംപിമാരുള്ള എഐഎഡിഎംകെ, ബിജെഡി, 7 എംപിമാരുള്ള ടിആര്‍എസ്, 6 എംപിമാരുള്ള വൈഎസ്ആര്‍സിപി എന്നിവരുടെ നിര്‍ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed