കോവിഡ്; 15 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ കണക്കുമായി ഇന്ത്യ


ന്യൂഡൽഹി: രാജ്യത്ത് ആശ്വാസം പകർന്ന് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആകെ 38,310 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 15 ആഴ്ചകൾക്ക് ശേഷമാണ് രാജ്യത്ത് നാൽപ്പതിനായിരത്തിൽ താഴെ മാത്രം കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 82,67,623 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇതിൽ 76,03,121 പേർ രോഗമുക്തി നേടി. നിലവിൽ 5,41,405 പേരാണ് ചികിത്സയിൽ തുടരുന്നത്. ആകെ രോഗികളുടെ 6.55% മാത്രമാണിത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed