വി. മുരളീധരനെതിരായ പരാതി കേന്ദ്ര വിജിലൻസ് സംഘം അന്വേഷിക്കും

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിക്കും. കേന്ദ്ര വിജിലൻസ് കമ്മീഷന്റേതാണ് നിർദേശം. അബുദാബിയിൽ നടന്ന കോൺഫറൻസിൽ പിആർ ഏജൻസിയുടെ ഭാഗമായ യുവതിയെ പങ്കെടുപ്പിച്ചതിനെതിരെയാണ് പരാതി. ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡന്റ് സലിം മടവൂരിന്റെ പരാതിയിലാണ് നടപടി. പ്രോട്ടോക്കോൾ ലംഘനമുണ്ടെന്ന് കാണിച്ച് നേരത്തെ പ്രധാനമന്ത്രിക്ക് കൊടുത്ത പരാതി തള്ളിയിരുന്നു.