തുറന്നുകിടന്ന മാൻഹോളിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
ഗുരുഗ്രാം: തുറന്നുകിടന്ന മാൻഹോളിൽ വീണ് പത്തു മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. ഡൽഹിക്കടുത്ത ഗുരുഗ്രാമിലാണു ദാരുണ സംഭവം. സഹോദരനൊപ്പം കളിക്കവെയാണ് കുഞ്ഞ് മാൻഹോളിൽ വീണത്. സഹോദരന്‍റെ കരച്ചിൽ ശബ്ദംകേട്ട് കുട്ടിയുടെ മുത്തച്ഛൻ ഓടിയെത്തി കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതേതുടർന്ന് പ്രദേശവാസികൾ ഗുരുഗ്രാം മുനിസിപ്പൽ കോർപറേഷനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി.

