കനത്ത മഴ; ആസ്സമിലെ 21 ജില്ലകളും വെള്ളത്തിനടിയില്‍; മരണം ആറായി
ഗുവാഹത്തി: വടക്കു കിഴക്കന്‍ സംസ്ഥാനമായ ആസാമില്‍ കനത്ത മഴയില്‍ 27 ജില്ലകളില്‍ 21 ജില്ലകളും വെള്ളത്തിനടിയിലായി. ഇതിനോടകം വെള്ളപ്പൊക്കത്തില്‍ ആറു പേര്‍ മരിച്ചു. സംസ്ഥാനത്തെ എട്ടുലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ നദികളിലൊന്നായ ബ്രഹ്മപുത്രയും മറ്റ് അഞ്ചു നദികളും അപകടനിലയിലൂടെയാണ് ഒഴുകുന്നത്. മഴശക്തമായതോടെ വെള്ളിയാഴ്ച മുതല്‍ ഫെറി സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ ഏഴായിരത്തോളം പേരെ ഇതിനോടകം ഒഴിപ്പിച്ചു. 68 ദുരിതാശ്വാസ കാമ്പുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തുറന്നിട്ടുണ്ട്. 27,000 ഹെക്ടറിലധികം കൃഷി ഭൂമി വെള്ളത്തിനടിയിലാണ്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. അപ്പര്‍ അസമിലെ ധേമാജി, ലോവര്‍ അസമിലെ ലാഖിംപൂര്‍ ബോണ്‍ഗായ്ഗാവ്, ബാര്‍പേറ്റ എന്നിവിടങ്ങളെയാണ് വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ വെള്ളം കയറി.
അയല്‍സംസ്ഥാനമായ അരുണാചല്‍ പ്രദേശിലും കനത്ത മഴയില്‍ വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തവാങ്ങില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. അയല്‍ രാജ്യമായ ഭൂട്ടാനിലും പ്രളയമുന്നറിപ്പ് നല്‍കിയിട്ടുണ്ട്.