സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യു പി എസ് സിയുടെ വെബ്‌സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്.ജൂണ്‍ രണ്ടിനായിരുന്നു പരീക്ഷ നടന്നത്.
മെയിന്‍ പരീക്ഷയ്ക്ക് യോഗ്യതെ നേടിയവരുടെ പേരും റോള്‍ നമ്ബറും അടങ്ങുന്ന ലിസ്ററ് upsc.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയവര്‍ ഡീറ്റൈല്‍ഡ് അപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് ഓഗസ്റ്റ് ഒന്ന് മുതല്‍ 16 വരെ അപേക്ഷിക്കാം.സെപ്തംബര് 20 മുതലാണ് മെയിന്‍ പരീക്ഷ ആരംഭിക്കുന്നത്.ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ വന്നിട്ടുണ്ട്.

