ജമ്മുകശ്മീർ‍ സംവരണ ബിൽ‍ ഇന്ന് ലോക്സഭയിൽ‍ അവതരിപ്പിക്കും


ന്യൂഡൽഹി: ജമ്മുകശ്മീർ‍ അന്താരാഷ്ട്ര അതിർ‍ത്തി ഗ്രാമങ്ങളിലുള്ളവർ‍ക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ‍ അവതരിപ്പിക്കും. നിയന്ത്രണ രേഖയിൽ‍ താമസിക്കുന്നവർ‍ക്ക് മാത്രമാണ് നിലവിൽ‍ സംവരണമുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബിൽൽ അവതരിപ്പിക്കും. കശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് നിലനിർ‍ത്താനുള്ള തീരുമാനത്തിന് സഭയുടെ അംഗീകാരം തേടിയുള്ള പ്രമേയവും ഇന്ന് സഭയുടെ പരിഗണനക്ക് വരും. രാജ്യസഭയിൽ‍ വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങളും അംഗങ്ങൾ‍ അവതരിപ്പിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed