'2029-ൽ ആ മാജിക് നടക്കും': വിജയിയെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയർത്തിക്കാട്ടി ടി.വി.കെ; കോൺഗ്രസിന് തലവേദന
ഷീബ വിജയൻ
2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇൻഡ്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്ന് തമിഴക വെട്രി കഴകം (ടി.വി.കെ) എം.എൽ.എ കനിമൊഴി സന്തോഷ് ആവർത്തിച്ചു. ആരാണ് പ്രധാനമന്ത്രിയാകേണ്ടതെന്ന് ഡൽഹിയല്ല തമിഴ്‌നാടാണ് തീരുമാനിക്കുകയെന്ന് അവർ പറഞ്ഞു. വിജയ്യെ പ്രധാനമന്ത്രിയാക്കാൻ രാഹുൽ ഗാന്ധി തന്നെ മുൻകൈ എടുക്കുമെന്നും അവർ അവകാശപ്പെട്ടു.
വിജയ് രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളെ ടി.വി.കെ തള്ളി. വിജയ് പിന്തുണച്ചില്ലെങ്കിൽ സംസ്ഥാന മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാർ രാജിവെക്കുമെന്ന് തമിഴ്നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ മുന്നറിയിപ്പ് നൽകിയിരുന്നു.
eqwerwrfdse

