തമിഴ്നാട്ടിലെ കുടിവെള്ള പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഇ.പളനി സാമി യോഗം വിളിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ കുടിവെള്ള പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി എടപ്പാടി പളനി സാമി യോഗം വിളിച്ചു. വെള്ളം നൽകാമെന്ന കേരളത്തിന്റെ വാഗ്‌ദാനം ഇന്ന് നടക്കുന്ന യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ കുറച്ചു ദിവസമായി ചെന്നൈയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ട്രെയിനിൽ കുടിവെള്ളം എത്തിക്കാൻ ആലോചനയുള്ളതായി കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

