പാ­ർ­ലമെ­ന്‍റി­ന്‍റെ­ ബജറ്റ് സമ്മേ­ളനം നാളെ മു­തൽ


ന്യൂ ഡൽഹി :  പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം നാളെ മുതൽ. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്തയോഗത്തെ സെൻട്രൽ ഹാളിൽ അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പൊതുബജറ്റ് അവതരിപ്പിക്കും. സമ്മേളനത്തിന്‍റെ ആദ്യഘട്ടം ഫെബ്രുവരി ഒന്പതിന് അവസാനിക്കും. മാർച്ച് അഞ്ചിന് തുടങ്ങുന്ന രണ്ടാംഘട്ടം ഏപ്രിൽ ആറിനും അവസാനിക്കും. അതേസമയം, സമ്മേളനത്തിന് മുന്നോടിയായി സ്പീക്കർ സുമിത്രാ മഹാജനും പാർലമെന്‍ററികാര്യമന്ത്രി അനന്ത്കുമാറും വിളിച്ച സർവ്വകക്ഷിയോഗങ്ങൾ ഇന്ന് നടക്കും.  സമ്മേളനത്തിലെ നയപരിപാടികൾ ചർച്ചചെയ്യാൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ മുതിർന്ന കേന്ദ്രമന്ത്രിമാരും യോഗത്തിൽ പങ്കുചേരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed