എലിയുടെ കടിയേറ്റ് രണ്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു


ശ്രീനഗര്‍: സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ എലിയുടെ കടിയേറ്റ് രണ്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. ജമ്മു കശ്മീരിലെ കിഷ്ത്ത്വാര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം.

ഛതു വില്ലേജിലുള്ള ഗുലാം ഹസ്സന്‍ എന്നയാളുടെ ഭാര്യ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പീന്നിട് ഇവരെ പ്രസവ വാര്‍ഡിലേക്ക് മാറ്റി. ശനിയാഴ്ച കുട്ടിയെ സന്ദര്‍ശിക്കാനെത്തിയ ഹസ്സനാണ് കുഞ്ഞിനെ എലി കടിച്ച നിലയില്‍ കണ്ടത്. ഉടന്‍ ഡോക്ടര്‍മാരെ വിവരം അറിയിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹത്തില്‍ എലി കടിച്ചതിന്റെ പാടുകളും രക്തക്കറയുമുണ്ടെന്ന് പൊലീസ് പറയുന്നു.

സംഭവം വിവാദമായ സാഹചര്യത്തില്‍ ജമ്മു കാശ്മീര്‍ ആരോഗ്യ വിഭാഗം ഡയറക്ടര്‍ ഗുര്‍ജീത് സിങ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേക്ഷണത്തിന് നേതൃത്വം നല്‍കും. എന്നാല്‍ അസുഖം മൂലം കുട്ടി നേരത്തെ മരിച്ചിരുന്നുവെന്നാണ് പ്രാഥമികാന്വേഷത്തില്‍ കണ്ടെത്തിയെന്ന് സിങ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed