ഡൽഹിയിൽ സുരക്ഷ ശക്തമാക്കി കേന്ദ്രം; പ്രതിപക്ഷ പ്രതിഷേധത്തിന് മമത ബാനർജിയും എത്തും
ഷീബ വിജയൻ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷ്ണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഡൽഹി പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും കേസെടുത്ത് പൊലിസ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ പൊലിസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
അതേസമയം, പ്രതിഷേധത്തിൽ പങ്കെടുക്കാൻ കൂടുതൽ നേതാക്കൾ ഡൽഹിയിലെത്തി. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പ്രതിഷേധത്തിൽ പങ്കെടുക്കും. ഇന്നത്തെ പ്രതിഷേധത്തിലാണ് പങ്കെടുക്കുന്നത്. ഇന്നും ഉച്ചക്ക് ശേഷമായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക. അതിനിടെ, രാഷ്‌ട്രപതിയെ കാണാനുള്ള 10 പേരെ നിശ്ചയിക്കാൻ രാവിലെ 11ന് നേതാക്കൾ ആശയവിനിമയം നടത്തും. അതേസമയം, ഇന്നും പ്രതിഷേധം കടുക്കും എന്നറിഞ്ഞതോടെ 11,000 അധിക കേന്ദ്രസേനാംഗങ്ങൾ ഡൽഹിയിലേയ്ക്ക് പുറപ്പെട്ടു. ഈ മാസം 12 വരെ 110 സിഎപിഎ് കമ്പനികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ഇതോടെ ആകെ 26000 കേന്ദ്രസേനാ അംഗങ്ങളാണ് നഗരത്തിൽ സുരക്ഷയ്ക്കെത്തുക. പ്രതിഷേധത്തിൽ വനിത പങ്കാളിത്തം കണക്കിലെടുത്ത് അഞ്ച് വനിതാ സിഎപിഎഫ് കമ്പനികളും ഏർപ്പെടുത്തിയിട്ടുണ്ട്.
dfsdfsdfsdf

