വ്യോമസേനയുടെ പുതിയ അധ്യക്ഷനായി എയർ മാർഷൽ അശുതോഷ് ദീക്ഷിത് ചുമതലയേൽക്കും


ശാരിക

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ 29-ാമത് മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് ഒക്ടോബർ 31-ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവിൽ വ്യോമസേനാ ഉപമേധാവിയായി സേവനമനുഷ്ഠിക്കുന്ന അശുതോഷ് ദീക്ഷിത്, പുതിയ ചുമതലയേൽക്കുന്നതോടെ 'എയർ ചീഫ് മാർഷൽ' പദവിയിലേക്ക് ഉയരും.

3,500-ലധികം മണിക്കൂർ വിമാനം പറത്തി പരിചയസമ്പത്തുള്ള മിടുക്കനായ പൈലറ്റാണ് അദ്ദേഹം. 1986 ഡിസംബറിൽ വ്യോമസേനയുടെ ഫൈറ്റർ സ്ട്രീമിൽ കമ്മീഷൻ ചെയ്ത അദ്ദേഹം മിറാഷ്-2000, മിഗ്, ജാഗ്വാർ, തേജ്വസ് ഉൾപ്പെടെയുള്ള പ്രമുഖ പോർവിമാനങ്ങൾ പറത്തിയിട്ടുണ്ട്. കാർഗിൽ യുദ്ധകാലത്തെ 'ഓപ്പറേഷൻ സഫേദ് സാഗർ', 'ഓപ്പറേഷൻ രക്ഷക്', 'ഓപ്പറേഷൻ സിന്ദൂർ' എന്നീ പ്രമുഖ സൈനിക ദൗത്യങ്ങളിൽ പങ്കാളിയായിരുന്നു.

മികച്ച സേവനത്തിന് പരമ വിശിഷ്ട സേവാ മെഡൽ (2026), അതി വിശിഷ്ട സേവാ മെഡൽ (2023), വിശിഷ്ട സേവാ മെഡൽ (2011), വായുസേനാ മെഡൽ (2006) എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed