സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഇഡിയുടെ തത്സമയ പരിശോധന; സഹകരണ ബാങ്കുകളിൽ റെയ്ഡ്


ശാരിക

കൊച്ചി: കേരളത്തിലെ മൂന്ന് ജില്ലകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വ്യാപക പരിശോധന നടത്തി. തൃശൂർ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ സഹകരണ ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്. തൃശൂരിൽ അഞ്ചിടങ്ങളിലാണ് ഇഡി സംഘം തത്സമയം പരിശോധന നടത്തുന്നത്.

എറണാകുളം ജില്ലയിലെ അങ്കമാലി അർബൻ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നാലിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. വ്യാജ വായ്പകൾ വഴി അങ്കമാലി അർബൻ ബാങ്കിൽ 121 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഭരണസമിതി അംഗങ്ങളിലേക്കും ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിച്ചത്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.

article-image

്ിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed