പഞ്ചാബ് മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിലും വിവിധ ഇടങ്ങളിലും സിബിഐ റെയ്ഡ്
ശാരിക
ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സിബിഐ മിന്നൽ പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളിലും സർക്കാർ പ്രവർത്തനങ്ങളിലും അഴിമതി നടന്നതായി ആരോപിക്കുന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിബിഐ നടപടി സ്വീകരിച്ചത്.ചണ്ഡീഗഡ്, മൊഹാലി, ലുധിയാന, പട്യാല ഉൾപ്പെടെ എട്ട് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്.
റെയ്ഡിൽ കേസിന് ആസ്പദമായ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും മറ്റ് സുപ്രധാന രേഖകളും സിബിഐ പിടിച്ചെടുത്തു. മന്ത്രിസഭയിലെ ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ ഓഫീസർ രാജ്ബീർ ഘുമാനും എതിരെയാണ് അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റിപ്പോർട്ടിന്റെയും പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടെ നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ccx

