അതിസമ്പന്നന്മാരായ മലയാളികളിൽ മുന്നിൽ യൂസഫലി, കുടുംബ ആസ്തിയിൽ മുത്തൂറ്റ്
ഷീബ വിജയൻ
ന്യൂഡൽഹി: ഇന്ത്യയിലെ അതിസമ്പന്നന്മാരുടെ പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി മുന്നിൽ. 11270 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. രണ്ടാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ്. 8630 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ സ്വത്ത്. ഫോബ്‌സ് മാസിക പുറത്തുവിട്ട പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എന്ന പദവി ഇക്കൊല്ലവും എംഎ യൂസഫലി നിലനിർത്തി. പട്ടികയിൽ 47-ാം സ്ഥാനത്താണ് എംഎ യൂസഫലി. 575 കോടി ഡോളറാണ് യൂസഫലിയുടെ ആസ്തി.
900 കോടി ഡോളർ ആസ്തിയുള്ള മുത്തൂറ്റ് കുടുംബം ഇതിലും മുന്നിലാണെങ്കിലും (24-ാം സ്ഥാനത്ത്) വ്യക്തിഗത ആസ്തിയിൽ യൂസഫലി തന്നെയാണ് ഒന്നാമൻ. ജോയ് ആലൂക്കാസ് 540 കോടി ഡോളർ, രവി പിള്ള 410 കോടി ഡോളർ, സണ്ണി വർക്കി 400 കോടി ഡോളർ, പിഎൻസി മേനോൻ 390 കോടി ഡോളർ, ടി എസ് കല്യാണരാമൻ 365 കോടി ഡോളർ എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളി സമ്പന്നർ. പട്ടികയിൽ മൂന്നാം സ്ഥാനത്ത് സാവിത്രി ജിൻഡാൽ ആണ്. 3980 കോടി ഡോളർ ആണ് ആസ്തി. ലക്ഷ്മി മിത്തൽ, സുനിൽ മിത്തൽ, സൈറസ് പൂനാവാല, ശിവ് നാടാർ, ദിലീപ് സാങ് വി, കുമാർ ബിർള, ഹിന്ദുജ കുടുംബം എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
fsgsfsddsdfs

