നടൻ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി


ഷീബ വിജയൻ

കോട്ടയം: വാഹനാപകടത്തിൽ മരിച്ച പ്രശസ്ത സിനിമ-ടെലിവിഷൻ താരം കൊല്ലം സുധിയുടെ ആശ്രിതർക്ക് ഒരുകോടിയും 77 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. ഇൻഷുറൻസ് കമ്പനി തുക നൽകണമെന്നാണ് കോട്ടയം മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ വിധി പ്രസ്താവിച്ചത്.

കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കൾ എന്നിവരാണ് നഷ്ടപരിഹാര തുകയ്ക്ക് അവകാശികൾ. ദീർഘകാലമായി നടന്നുവന്ന നിയമവ്യവഹാരങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് കോടതി സുപ്രധാനമായ വിധിയുണ്ടായത്.

2023 ജൂൺ അഞ്ചിന് പുലർച്ചെ തൃശൂർ കൈപ്പമംഗലത്തുവെച്ചുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി ദാരുണമായി കൊല്ലപ്പെട്ടത്. സുധിയും സഹപ്രവർത്തകരും സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വന്ന പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed