ന്യൂ ഇന്ത്യൻ സ്‌കൂൾ ഫീസ് അടയ്ക്കാൻ ഇനി ലുലു എക്‌സ്‌‌ചേഞ്ചും; രക്ഷിതാക്കൾക്കായി സേവനം വിപുലീകരിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ പ്രമുഖ വിദേശനാണ്യ കറൻസി വിനിമയ-ധനകാര്യ സേവന ദാതാക്കളായ ലുലു എക്‌സ്‌ചേഞ്ച് തങ്ങളുടെ സ്‌കൂൾ ഫീസ് പേയ്‌മെന്റ് സേവനങ്ങൾ കൂടുതൽ വിപുലീകരിച്ചു. ബഹ്‌റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ദ ന്യൂ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ഫീസ് അടയ്ക്കുന്നതിനുള്ള സൗകര്യമാണ് ലുലു എക്‌സ്‌ചേഞ്ച് പുതുതായി ആരംഭിച്ചത്. രാജ്യത്തെ കുടുംബങ്ങൾക്ക് നിത്യജീവിതത്തിൽ ആവശ്യമായ ധനകാര്യ സേവനങ്ങൾ ഏകോപിപ്പിച്ചു നൽകുന്നതിന്റെ ഭാഗമായാണ് നടപടി.

ഇതോടെ ന്യൂ ഇന്ത്യൻ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ലുലു എക്‌സ്‌ചേഞ്ചിന്റെ ബഹ്‌റൈനിലെ ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ (കസ്റ്റമർ എൻഗേജ്‌മെന്റ് സെന്ററുകൾ) വഴിയോ ഡിജിറ്റൽ ആപ്ലിക്കേഷനായ 'ലുലു മണി' (LuLu Money App) വഴിയോ നേരിട്ട് സ്‌കൂൾ ഫീസ് അടയ്ക്കാനാകും. പണം അയക്കുന്നതിനും കറൻസി മാറ്റിയെടുക്കുന്നതിനും പുറമെ രക്ഷിതാക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി ഇത്തരം പ്രായോഗിക പരിഹാരങ്ങൾ ലഭ്യമാക്കുന്നത് കമ്മ്യൂണിറ്റിയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് ലുലു എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് വ്യക്തമാക്കി.

രക്ഷിതാക്കളുടെ മുൻഗണനകൾ മനസ്സിലാക്കി അവരുടെ ദൈനംദിന ജീവിതം കൂടുതൽ എളുപ്പമാക്കുന്ന സേവനങ്ങൾ നൽകാനാണ് ലുലു എക്‌സ്‌ചേഞ്ച് ശ്രമിക്കുന്നതെന്ന് ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു. കുടുംബങ്ങളെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്നും, ന്യൂ ഇന്ത്യൻ സ്‌കൂളിലെ ഫീസ് പേയ്‌മെന്റ് സൗകര്യം കൂടി ഉൾപ്പെടുത്തിയത് രക്ഷിതാക്കൾക്ക് ഏറെ ആശ്വാസകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ഭാഗമായ ലുലു എക്‌സ്‌ചേഞ്ച് 2013 മുതലാണ് ബഹ്‌റൈനിൽ പ്രവർത്തനം ആരംഭിച്ചത്.

article-image

sdsadsadsdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed