രാജ്യത്ത് കെട്ടിക്കിടക്കുന്നത് 5.64 കോടി കേസുകൾ; 30 വർഷമായി വൈകുന്ന നീതി


ഷീബ വിജയൻ

രാജ്യത്തെ സുപ്രീംകോടതി, ഹൈക്കോടതികൾ, ജില്ലാ കോടതികൾ എന്നിവയിലായി ആകെ 5.64 കോടി കേസുകൾ തീർപ്പാക്കാനുണ്ടെന്ന് നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ രാജ്യസഭയെ അറിയിച്ചു. സുപ്രീംകോടതിയിൽ മാത്രം 96,000-ലധികം കേസുകൾ ബാക്കിയുണ്ട്. ഹൈക്കോടതികളിൽ 30 വർഷത്തിലധികമായി വിധി കാത്തുനിൽക്കുന്നത് 80,660 കേസുകളാണ്. 25 ഹൈക്കോടതികളിലായി അനുവദിക്കപ്പെട്ട 1,122 ജഡ്ജിമാരുടെ സ്ഥാനത്ത് 341 ഒഴിവുകളുണ്ട്. കീഴ്‌ക്കോടതികളിൽ 7,311 ജഡ്ജി തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.

article-image

fgxdfsgdfsgfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed