പാർലമെന്റിലെ കാവിവസ്ത്ര പ്രതിഷേധം: രാജ്യവ്യാപക പ്രതിഷേധത്തിന് സന്യാസിമാർ
ഷീബ വിജയൻ
വെള്ളിയാഴ്ച പാർലമെന്റിൽ പ്രതിപക്ഷ എംപി പപ്പുയാദവ് കാവിവസ്ത്രം ധരിച്ച് പ്രതിഷേധിച്ചത് സനാതന ധർമത്തോടും സന്യാസിസമൂഹത്തോടുമുള്ള അനാദരവാണെന്ന് ആരോപിച്ച് ഹരിദ്വാറിലെ ജുനാ അഖാഡയിലെ സന്യാസിസമൂഹം രംഗത്തെത്തി. പപ്പുയാദവിനെ പിന്തുണച്ച രാഹുൽ ഗാന്ധിക്കെതിരെയും സന്യാസിമാർ വിമർശനമുന്നയിച്ചു. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയ്‌ക്കെതിരെ പ്രതിഷേധിച്ച പപ്പുയാദവിനും രാഹുൽ ഗാന്ധിക്കുമെതിരെ വാരണാസിയിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. സംഭാവനക്കൊള്ള ചോദ്യം ചെയ്യുന്നത് എങ്ങനെ കുറ്റകരമാകുമെന്ന് കോൺഗ്രസ് പ്രതികരിച്ചു.
zszdsdsa

