പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് അയവ്; വാണിജ്യ എൽപിജി നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ പൂർണ്ണമായും നീക്കി


ഷീബ വിജയൻ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന വാണിജ്യ എൽപിജി വിതരണ നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ പൂർണ്ണമായും പിൻവലിച്ചു. ഇതോടെ വാണിജ്യ എൽപിജി വിതരണം പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പശ്ചിമേഷ്യയിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥ ആഗോള ഇന്ധന വിതരണ ശൃംഖലയെയും വിലയെയും സാരമായി ബാധിച്ച സാഹചര്യത്തിലാണ് ഇന്ത്യയിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ ക്വാട്ട സമ്പ്രദായവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയത്.

നിലവിൽ അന്താരാഷ്ട്ര സാഹചര്യം മെച്ചപ്പെട്ടതോടെയാണ് ഈ നിയന്ത്രണങ്ങൾ ഒഴുവാക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ പഴയപടി പൂർണ്ണമായ അളവിൽ വ്യാപാരികൾക്കും വ്യവസായങ്ങൾക്കും ഇനി സിലിണ്ടറുകൾ ലഭ്യമാകും. നിയന്ത്രണങ്ങൾ നീക്കിയത് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ മേഖലകൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇന്ധനക്ഷാമം കാരണം നേരിട്ട ഉത്പാദന പ്രതിസന്ധി ഇനി ഉണ്ടാകില്ലെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. രാജ്യാന്തര വിപണിയിലെ ഇന്ധന വിലയും വിതരണ സാഹചര്യവും സർക്കാർ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്. സുഗമമായ വിതരണം ഉറപ്പാക്കാൻ ഓയിൽ കമ്പനികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും, ഈ തീരുമാനം വരും മാസങ്ങളിൽ വാണിജ്യ മേഖലയിലെ ഇന്ധന വിലയിലെ അനാവശ്യ ചാഞ്ചാട്ടം കുറയ്ക്കാൻ സഹായിക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

article-image

6DRDFRFR

You might also like

  • Lulu Exchange
  • Straight Forward

Most Viewed