ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ പുതിയ പ്രവേശന കവാടം ഉടൻ തുറക്കും


പ്രദീപ് പുറവങ്കര

മനാമ: നോർത്തേൺ ഗവർണറേറ്റിലെ ഹജർ, ശഖൂറ, ശാഖൂറ ഹൗസിങ് എന്നീ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ നിന്ന് നിർമ്മിക്കുന്ന പുതിയ പ്രവേശന കവാടത്തിന്റെ പ്രവൃത്തികൾ പൂർത്തിയാകുന്നു. നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗം താരീഖ് അൽ ഫർസാനിയാണ് ഇക്കാര്യം അറിയിച്ചത്.

ഹജറിലെ ബ്ലോക്ക് 465-ലുള്ള സ്റ്റേഷനുമായി ഹൈവേയെ ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ വഴി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശവാസികൾക്ക് അധിക പ്രവേശന മാർഗ്ഗം ലഭ്യമാകുകയും ചുറ്റുമുള്ള പ്രധാന റോഡുകളിലെ ഗതാഗത ഭാരം ഗണ്യമായി കുറയുകയും ചെയ്യും.

അതേസമയം, നിലവിലെ റോഡ് 13-ന് പകരം നിർദ്ദേശിച്ചിട്ടുള്ള ശാശ്വത ബദൽ റോഡല്ല ഇതെന്നും, താൽക്കാലിക ആശ്വാസമെന്ന നിലയിലാണ് സ്റ്റേഷനെയും സമീപ പ്രദേശങ്ങളെയും ബന്ധിപ്പിച്ച് ഈ പ്രവേശന കവാടം തുറക്കുന്നതെന്നും അൽ ഫർസാനി വ്യക്തമാക്കി. റോഡ് 13-നുള്ള ബദൽ റോഡ് പദ്ധതി വേറെയാണെന്നും, ആവശ്യമായ ബജറ്റ് അനുവദിക്കുന്ന മുറയ്ക്ക് അതിന്റെ വിവരങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നോർത്തേൺ ഗവർണറേറ്റിലെ അഞ്ചാം മണ്ഡലത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള ഈ പദ്ധതികളുടെ പുരോഗതി താൻ നേരിട്ട് വിലയിരുത്തി വരികയാണെന്നും, വിവരങ്ങൾ സമയാസമയം ജനങ്ങളെ അറിയിക്കുമെന്നും കൗൺസിൽ അംഗം ഉറപ്പുനൽകി.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed