കടകൾക്ക് മുന്നിലെ പാർക്കിംഗ് പൊതുസ്വത്ത്: കൈയേറിയാൽ നടപടിയെന്ന് ബഹ്റൈൻ നിയമവിദഗ്ദ്ധൻ


പ്രദീപ് പുറവങ്കര

മനാമ: സ്ഥാപനങ്ങൾക്ക് മുന്നിലെ പൊതു പാർക്കിംഗ് സ്ഥലങ്ങൾ സ്വന്തം ഉപഭോക്താക്കൾക്കായി മാറ്റിവെക്കാനോ തടസ്സങ്ങൾ സൃഷ്ടിച്ച് തടയാനോ കടയുടമകൾക്ക് നിയമപരമായി അവകാശമില്ലെന്ന് പ്രമുഖ അഭിഭാഷകൻ അബ്ദുൽകരീം അൽ അഹമ്മദ് വ്യക്തമാക്കി.

കടകൾക്ക് മുന്നിൽ സ്ഥാപിക്കുന്ന കോണുകൾ, ചങ്ങലകൾ, തടസ്സങ്ങൾ അല്ലെങ്കിൽ പ്രത്യേക ബോർഡുകൾ എന്നിവ അനധികൃതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെട്ടിടത്തിന്റെ പ്ലാൻ അനുസരിച്ച് സ്വകാര്യ ഉടമസ്ഥതയിലുള്ളതോ അല്ലെങ്കിൽ ബന്ധപ്പെട്ട ഭരണകൂടത്തിൽ നിന്ന് പ്രത്യേക പെർമിറ്റ് ലഭിച്ചതോ ആയ സ്ഥലങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ പാർക്കിംഗ് നിയന്ത്രിക്കാൻ അവകാശമുള്ളത്. കടയ്ക്ക് മുന്നിലാണ് എന്ന ഒറ്റക്കാരണത്താൽ പൊതു പാർക്കിംഗ് തങ്ങളുടേതാണെന്ന് അവകാശപ്പെടാൻ ബിസിനസ്സ് സ്ഥാപനങ്ങൾക്കാവില്ല.

ട്രാഫിക് നിയമപ്രകാരം പൊതുറോഡുകളും അതിനോടനുബന്ധിച്ചുള്ള പാർക്കിംഗ് ഏരിയകളും എല്ലാവരുടെയും ഉപയോഗത്തിനുള്ളതാണ്. കാൽനടയാത്രക്കാർക്കും വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കുന്ന രീതിയിൽ വഴിയോരങ്ങളോ പാർക്കിംഗ് സ്പേസുകളോ കൈയേറുന്നത് ശിക്ഷാർഹമാണ്. ഔദ്യോഗിക അനുമതിയില്ലാതെ സ്ഥാപിക്കുന്ന തടസ്സങ്ങൾ നീക്കം ചെയ്യാനും ഇതിന്റെ ചെലവ് ലംഘകരിൽ നിന്ന് ഈടാക്കാനും അധികാരികൾക്ക് അധികാരമുണ്ട്.

കടയുടമകൾ സ്വന്തമായി ഉണ്ടാക്കി വെക്കുന്ന "കസ്റ്റമേഴ്സ് ഒൺലി" (ഉപഭോക്താക്കൾക്ക് മാത്രം) എന്ന ബോർഡുകൾക്ക് നിയമപരമായ സാധുതയില്ലെന്നും ഔദ്യോഗിക ട്രാഫിക് ചിഹ്നങ്ങൾക്ക് മാത്രമേ പ്രാബല്യമുള്ളൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വന്തം ആവശ്യങ്ങൾക്കും സന്ദർശകർക്കുമായി ആവശ്യമായ പാർക്കിംഗ് സൗകര്യം ഒരുക്കേണ്ടത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെങ്കിലും, അതിനായി പൊതു പാർക്കിംഗ് കൈയേറാൻ അനുവാദമില്ലെന്ന് അബ്ദുൽകരീം അൽ അഹമ്മദ് കൂട്ടിച്ചേർത്തു.

article-image

sdfsfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed