ഭരണാധികാരികളോടുള്ള വിശ്വസ്തത ആവർത്തിച്ച് യുനീകോ ഗ്രൂപ്പ്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസാ അൽ ഖലീഫ രാജാവിനോടും രാജ്യത്തോടുമുള്ള വിശ്വസ്തതയും പൂർണ്ണ പ്രതിബദ്ധതയും ആവർത്തിച്ചുകൊണ്ട് യുനീകോ ഗ്രൂപ്പ് പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചു. മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരും ഒന്നടങ്കം പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങോടെയാണ് പ്രതിജ്ഞ പുതുക്കിയത്.

യുനീകോ ഗ്രൂപ്പ് ചെയർമാൻ അബ്ദുറഹ്മാൻ ജുമ, ഡയറക്ടർമാരായ മുഹമ്മദ് ജുമ, ഖാലിദ് ജുമ, യൂസഫ് ജുമ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജയശങ്കർ വിശ്വനാഥൻ, മാനേജ്‌മെന്റ് ബോർഡ് അംഗങ്ങൾ, ജീവനക്കാർ എന്നിവർ ബഹ്‌റൈൻ രാജ്യത്തോടുള്ള തങ്ങളുടെ അടങ്ങാത്ത ആദരവിന്റെയും പ്രതിബദ്ധതയുടെയും പ്രതീകമായി പ്രതിജ്ഞയിൽ ഒപ്പുവെച്ചു.

ബഹ്‌റൈന്റെ ദേശീയ മൂല്യങ്ങൾക്കും സുസ്ഥിര വികസന കാഴ്ചപ്പാടുകൾക്കും രാജ്യത്തിന്റെ നേതൃത്വത്തിനും യുനീകോ ഗ്രൂപ്പ് നൽകുന്ന ഉയർന്ന പരിഗണന വ്യക്തമാക്കുന്നതായിരുന്നു ഈ ചടങ്ങ്. ഉത്തരവാദിത്തമുള്ള ബിസിനസ്സ് രീതികൾ, സാമൂഹിക പ്രതിബദ്ധത, മികവാർന്ന സേവനം എന്നിവയിലൂടെ ബഹ്‌റൈന്റെ പുരോഗതിക്ക് തുടർന്നും പൂർണ്ണ പിന്തുണ നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

രാജ്യത്തിന്റെ വളർച്ചയിലും സമൃദ്ധിയിലും പങ്കാളികളാകാൻ സാധിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് വ്യക്തമാക്കിയ യുനീകോ ഗ്രൂപ്പ്, ബഹ്‌റൈന്റെ ഭാവി പ്രതീക്ഷകൾക്കും നയങ്ങൾക്കും ഒപ്പം എന്നും ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും കൂട്ടിച്ചേർത്തു.

article-image

dgdgf

You might also like

  • Lulu Exchange
  • Straight Forward

Most Viewed