പണം പൂഴ്ത്തിവെച്ച കർഷകന് കിട്ടിയത് പണി; 5 ലക്ഷം രൂപ കുഴിച്ചിട്ടത് മറന്നു, ഒടുവിൽ കിട്ടിയത് ചിതലരിച്ച നോട്ടുകൾ!
ഷീബ വിജയൻ
മോഷണം ഭയന്ന് 5 ലക്ഷം രൂപ കൃഷിയിടത്തിൽ കുഴിച്ചിട്ട കർഷകന് പണം നഷ്ടപ്പെട്ടു. രാജസ്ഥാനിലെ ബാലോത്ര ജില്ലയിലെ നെവായ് ഗ്രാമത്തിലെ മംഗിലാൽ (50) എന്ന കർഷകനാണ് ഈ ദുരവസ്ഥയുണ്ടായത്. ഭൂമി വിറ്റുകിട്ടിയ പണം പ്ലാസ്റ്റിക് ബാഗിലാക്കി അദ്ദേഹം കൃഷിയിടത്തിൽ കുഴിച്ചിടുകയായിരുന്നു.
എന്നാൽ ഒരു മാസത്തിനു ശേഷം പണമെടുക്കാൻ എത്തിയപ്പോൾ കുഴിച്ചിട്ട സ്ഥലം മറന്നുപോയി. ഒരു വർഷത്തിനു ശേഷം ഭാര്യയും മകനും ചേർന്ന് ബാഗ് കണ്ടെത്തിയെങ്കിലും മണ്ണിനടിയിൽ കിടന്നതിനാൽ നോട്ടുകൾ ചിതലരിച്ച് പൂർണ്ണമായും നശിച്ചിരുന്നു. കേടായ നോട്ടുകൾ മാറാനായി ബാങ്കിനെ സമീപിച്ചെങ്കിലും സീരിയൽ നമ്പർ വ്യക്തമല്ലാത്തതിനാൽ ബാങ്ക് അധികൃതർ സ്വീകരിച്ചില്ല. പണം മാറുന്നതിനായി ജയ്പൂരിലെ ആസ്ഥാനത്തേക്ക് പോകാനാണ് ഉദ്യോഗസ്ഥർ നിർദേശിച്ചിരിക്കുന്നത്.
asasads

